ഭാരതീയ സംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബം ആകുന്നു. കുടുംബത്തില്‍ സ്ത്രീക്കു മുഖ്യമായ സ്ഥാനം എപ്പോഴും നല്‍കിയിരുന്നു. അതുപോലെ തന്നെ ആര്‍ഷഭാരത സംസ്കാരപ്രകാരം സ്ത്രീ ഒരിക്കലും പുരുഷന് സമം അല്ല. പിന്നെയോ? എപ്പൊഴും ഒരു പടി മുകളിൽ തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എന്തിലും ശക്തയാണ്; കായിക ബലത്തിൽ ഒഴിച്ച്. ആ കായിക ബലമോ? അത് എല്ലാ ശത്രുക്കളിൽ നിന്നും സ്ത്രീയേയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഉള്ളതും ആണ്. സ്ത്രീ സംരക്ഷണം എന്നും പുരുഷനില്‍ നിക്ഷിപ്തം ആണ്.
എന്നാൽ ഇന്ന് സംഭവിക്കുന്നത് അതാണോ? ഇരുൾ വീണുകഴിഞ്ഞാൽ ഇന്ന് എന്തിനു ഏറെപ്പറയണം നമ്മുടെ പ്രബുദ്ധകേരളത്തിൽപ്പോലും സ്ത്രീ – പുരുഷ സമത്വത്തിന്‍റെ അല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ താളം തെറ്റുന്നതു നമുക്കു കാണാം. ദിനംപ്രതി കാഠിന്യമേറികൊണ്ടിരിക്കുന്ന ഒരു ജീവിതമാണ് ഇന്നു നമ്മുടെസമൂഹം സ്ത്രീകള്‍ക്ക് സമ്മാനിക്കുന്നത്. ജിഷയും, സൗമ്യയും, നിർഭയയും, ഹത്രാസും, വാളയാറും എല്ലാം അതിനുള്ള തെളിവുകൾ മാത്രം.
ഭാരതീയ സമൂഹത്തില്‍ സ്ത്രീ, മകൾ ആകുന്നു സഹോദരീ ആകുന്നു ഭാര്യ ആകുന്നു സർവോപരി അമ്മ ആകുന്നു ആയതിനാല്‍ സ്ത്രീയെ ഒരിക്കലും അനാഥയായി അലഞ്ഞു തിരിയാൻ ഇടവരുത്തരുത്. സ്ത്രീയുടെ സംരക്ഷണവും പരിപാലനവും എപ്പോഴും പുരുഷന്‍റെ കടമയും കർത്തവ്യവും ആകുന്നു.
ഇതുതന്നെയാണു മനു താഴെപ്പറയുന്നവരികള്‍ കൊണ്ടു അര്‍ത്ഥമാക്കുന്നതും;
“പിതാ രക്ഷതി കൌമാരെ ഭര്‍ത്താ രക്ഷതി യൌവ്വനെ
പുത്രാ രക്ഷതി വാര്‍ദ്ധക്യ ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി”
അതായത്, കൌമാരത്തില്‍ പിതാവും, യൗവ്വനത്തിൽ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ സംരക്ഷിക്കണം. സ്ത്രീ ഒരിക്കലും അനാഥയായിരിക്കന്‍ പാടില്ല. എന്നാല്‍ ഇന്നു വളരെയധികം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളും ഇവതന്നെ. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട വരികളാണ്;
“ബാല്യേ പിതുർവശേ തിഷ്‌ടേത് പാണിഗ്രാഹാസ്യേ യൗവനേ
പുത്രാണാം ഭർത്തരി നഭജേത് സ്ത്രീ സ്വാതന്ത്രതാം”
അതായത്, ബാല്യത്തിൽ പിതാവിന്‍റെയും, യൗവ്വനത്തിൽഭർത്താവിന്‍റെയും, ഭർത്താവു മരിച്ചാൽ പുത്രന്മാരുടെയും സംരക്ഷണത്തിൽ വേണം സ്ത്രീ ജീവിക്കാൻ. അല്ലാതെ സ്ത്രീ ഒരിക്കലും അനാഥയായി ഒറ്റയ്ക്ക് ജീവിക്കുവാൻ ഇടവരുത്തരുത് . ഇപ്പറഞ്ഞവരില്ലെങ്കിൽ സപിണ്ഡരുടെ സംരക്ഷണയിൽ വസിക്കാം. ആരുമില്ലെങ്കിൽ രാജാവ് (ഇന്നത്തെ കാലഘട്ടത്തിൽ ഗവണ്മെന്‍റ്) അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യണം. കുടുംബപരിപാലനം പുരുഷന്‍റെ കര്‍ത്തവ്യം ആകുന്നു. സ്ത്രീക്കു ധര്‍മ്മങ്ങൾ വേറെയുണ്ട്.
സ്ത്രീ സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ പുരുഷാര്‍ത്ഥങ്ങളില്‍, അര്‍ത്ഥകാമങ്ങൾനേടാന്‍ അവര്‍ക്കു സ്വതന്ത്ര്യം വേണംഎന്നേ പറയാറുളളു. ധർമ്മമോക്ഷങ്ങളെക്കുറിച്ചു സംസാരിക്കാറില്ല.
അര്‍ത്ഥകാമങ്ങളില്‍ സ്ത്രീകൾ സ്വേച്ഛാചരിണികൾ ആയാൽ കുടുംബ ബന്ധങ്ങളുടയും, സമുദായം ശിഥിലമാകും. സമുദായത്തിന്‍റെയും, കുടുംബത്തിന്‍റെയും ക്ഷേമം കണക്കിലെടുത്തുകൊണ്ടാണ് പൂർവ്വീകന്മാർ സ്ത്രീകൾക്ക് ഇങ്ങനെ ഒരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്‍റെ പേരിൽ പാശ്ചാത്യ ദേശങ്ങളിൽ (കുടുംബാന്തരീക്ഷത്തിൽ) നടമാടുന്ന വിള്ളലുകൾ ഈ നിയന്ത്രണത്തിന്‍റെ ആവശ്യകത വെളിവാക്കുന്നു.
ഈ ഭൂമിയില്‍ സ്ത്രീകളുടെ സംരക്ഷണ ചുമതലഏല്‍പ്പിച്ചിരിക്കുന്നത് പുരുഷന്‍റെ കൈകളിലാണ്. എന്നാല്‍ സ്ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ട പുരുഷകരങ്ങള്‍ തന്നെ ഇന്നു അവരുടെ നാശത്തിനു കാരണമാകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്. കേരളത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങൾ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. എല്ലായിടത്തും സ്ത്രീ മാനസിക – സാമൂഹിക ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നു; പീഡനങ്ങള്‍ക്ക് ഇരയാകുന്നു. ഇത് പുരുഷ ലോകത്തിനു തന്നെ അപമാനമാണ്.
ആയതിനാൽ സ്ത്രീ സംരക്ഷണം തങ്ങളുടെ കടമാണ് എന്ന സത്യം പുരുഷ ലോകം മനസ്സിലാക്കി, അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്ത്രീകൾ അവരുടെയും.