Blog

യോഗയുടെ കാലിക പ്രസക്തി

International Yoga Day

ഇന്ന് ആഗോളതലത്തിൽ വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് യോഗ. അതിനാധാരമായത് ഭാരത പ്രധാനമന്ത്രിയുടെ ആഹ്വാനവും യോഗയുടെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് 2014-ൽ ലോക രാജ്യങ്ങളില്‍ 90%ത്തിന്റെയും അനുവാദത്തോടെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചത്. Since 2015 June 21, International yoga day is being celebrated.

As it is the longest day of the year in the Northern Hemisphere and shares a special significance in many parts of the world

Yoga: Historical aspect

ഭാരതീയ ദർശനങ്ങൾ [ഷഡ് ദർശനങ്ങളിൽ – ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം] ഒന്നാണ് യോഗ ശാസ്ത്രം.

ആധുനിക യോഗ പദ്ധതിയുടെ പിതാവായി പതഞ്ജലി മുനിയാണ് അറിയപ്പെടുന്നത്. പതഞ്ജലി മുനി അതുവരെ നിലനിന്ന എല്ലാ യോഗ പദ്ധതികളെയും ക്രോഡീകരിച്ച് സൂത്ര രൂപത്തില്‍ (ഏറ്റവും ചുരുക്കിയും എന്നാല്‍ അര്‍ഥവ്യക്തതയോടെയും) യോഗദര്‍ശനം എഴുതി വെച്ചു. യോഗയുടെ ചരിത്രത്തില്‍ മഹത്തായ ഒരു മുന്നേറ്റം തന്നെയാണിത് – രാജയോഗം – യോഗങ്ങളുടെ രാജാവ്. സാധാരണക്കാര്‍ക്കായി യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയടങ്ങുന്ന അഷ്ടാംഗ യോഗം അദ്ദേഹം നിര്‍ദ്ദേശിച്ചു.

എന്നാല്‍ പതഞ്ജലി മുനി യോഗദര്‍ശനം രചിക്കുന്നതിനു മുമ്പുതന്നെ ഭാരതത്തില്‍ യോഗ പ്രചുരപ്രചാരം നേടിയിരുന്നു. എന്നതിന് പതഞ്ജലി തന്നെ യോഗദര്‍ശനത്തില്‍ ‘അഥ യോഗാനുശാസനം’ എന്ന തന്റെ ആദ്യ സൂത്രത്തിലൂടെ താന്‍ അന്നുണ്ടായിരുന്ന യോഗ സാഹിത്യങ്ങളെ ക്രോഡീകരിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നു.

സിന്ധു നദീതട സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളില്‍ യോഗയുടെ പ്രചാരം വിളിച്ചോതുന്ന തെളിവുകളുണ്ട്. വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും തെളിവാണ്. ‘ഹിരണ്യഗര്‍ഭ: സമവര്‍ത്തതാഗ്രോ’ എന്ന വേദവാക്യത്തില്‍ നിന്ന് ഹിരണ്യഗര്‍ഭന്‍ യോഗത്തിന്റെ ആദിമ ആചാര്യനാണെന്ന് മനസ്സിലാക്കാം.

വസിഷ്ഠനേയും യാജ്ഞവല്ക്യനേയും പോലുള്ള യോഗികള്‍ ഇവിടെ വാണിരുന്നു. വസിഷ്ഠന്‍ ശ്രീരാമന്റെ കുലഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശമാണ് യോഗവാസിഷ്ഠമെന്ന് പ്രസിദ്ധമായ ബൃഹത് ഗ്രന്ഥം. ശ്രീകൃഷ്ണന്‍ യോഗേശ്വരനും അദ്ദേഹത്തിന്റെ അര്‍ജുനനോടുള്ള ഉപദേശമായ ഭഗവദ്ഗീത യോഗശാസ്ത്രവുമാണ്.

ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭക്തിയോഗം എല്ലാ മതങ്ങളെയും ഒന്നായി കണ്ടു. വെള്ളത്തെ പാനി എന്നും നീര് എന്നും ജലം എന്നും പറയുന്നതു പോലെയേയുള്ളൂ മതവൈവിധ്യം. സത്യം ഒന്നു തന്നെ എന്നദ്ദേഹം ഘോഷിച്ചു. അരവിന്ദ മഹര്‍ഷിയുടെ സമഗ്ര യോഗവും പ്രസിദ്ധം തന്നെ. ദിവ്യമായ ശക്തിക്ക് അടിപ്പെട്ടു കൊടുക്കുക. അതു നമ്മെ വേണ്ടപോലെ മാറ്റിക്കൊള്ളും… മാറ്റങ്ങള്‍ക്കു കാരണമാക്കിക്കൊള്ളും” എന്നദ്ദേഹം വിശ്വസിച്ചു.

Yoga: What it means & its Origin

യോഗ എന്ന ശബ്ദം “യുജ്” എന്ന ധാതുവിൽ നിന്നും ഉണ്ടായതാണ്. കൂട്ടി യോജിപ്പിക്കുക എന്നർത്ഥം. മനസ്സും ബുദ്ധിയും തമ്മിലും, പ്രകൃതിയും മനുഷ്യനും തമ്മിലുമുള്ള ചേര്‍ച്ചയാണ് യോഗം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള യോഗമാണെന്ന് യാജ്ഞവൽക്യൻ പറയുന്നു. ഓരോ ജീവനിലും ഒരു ദിവ്യത്വം അന്തർലീനമായിരിക്കുന്ന. ഈ ദിവ്യത്വത്തെ ബഹിരാവിഷ്‌ക്കരിക്കുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം. ബാഹ്യവും ആന്തരികവുമായ പ്രകൃതിയെ നിയന്ത്രിച്ചു വേണം ഇത് സാധ്യമാക്കാൻ.

യോഗശ്ചിത്തവൃത്തിനിരോധ: എന്നാണ് പതഞ്‌ജലി യോഗയെ നിർവചിച്ചിരിക്കുന്നത്. അന്തക്കരണത്തിലെ നാനാമുഖങ്ങളായ ചിത്തവൃത്തികളെ അകറ്റുന്ന അഭ്യാസത്തിന് യോഗ എന്ന് പറയുന്നു. അതായത് മനസ്സിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന പ്രക്രിയയാണ് യോഗ.

പതഞ്ജലിയുടെ യോഗസൂത്രത്തെ (1) സ്വരൂപവും ലക്ഷ്യവും വിവരിക്കുന്ന സമാധിപാദ: (2) ലക്ഷ്യം നേടാനുള്ള വഴികൾ വിവരിക്കുന്ന സാധനാപാദ: (3) യോഗം കൊണ്ട്  സാധിക്കാവുന്ന എല്ലാ സിദ്ധികളെയും നിരൂപിക്കുന്ന വിഭൂതിപാദ: (4) മോക്ഷ സ്വരൂപത്തെ വിവരിക്കുന്ന കൈവല്യപാദ: എന്നിങ്ങനെ 4 ആയി തിരിക്കാം.

മന:ശാസ്ത്രപരമായ രണ്ടു കാരണങ്ങള്‍ യോഗ ശാസ്ത്രത്തിന്റെ ഉദ്ഭവത്തിന്റെ പിറകില്‍ കാണാം.

  1. ദു:ഖ നിവൃത്തിയും സുഖ പ്രാപ്തിയും. അതായത് ദുഖത്തെ ഒഴിവാക്കാനുള്ള ആഗ്രഹവും ശാശ്വതമായ സുഖം നേടാനുള്ള അഭിലാഷവും.
  2. ജിജ്ഞാസ. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയും അറിയാനുള്ള അദമ്യമായ ആഗ്രഹം. ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിക്കുള്ള കാരണവും ഇതു തന്നെ.

 ‘മന: ഏവ മനുഷ്യാണാം, കാരണം ബന്ധമോക്ഷയോ’, എന്ന ഉപനിഷത് വാക്യം അർത്ഥമാക്കുന്നത് മനുഷ്യന്റെ ബന്ധനത്തിനും, മോക്ഷത്തിനും സുഖത്തിനും ദുഖത്തിനും കാരണം മനസ്സാണ്. അതുകൊണ്ട് മനോനിയന്ത്രണം എല്ലാവർക്കും അത്യാവശ്യമാണ്. മനസ്സ് എപ്പോളും ചഞ്ചലമാണ്. എന്നാൽ അതിനെ വൈരാഗ്യവും അഭ്യാസവും എന്ന രണ്ട് ചരട്കൊണ്ട് പിടിച്ചുകെട്ടാവുന്നതാണ് എന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നു.

എന്താണ് മനസ്സ്?

വെള്ളത്തുള്ളികൾ ഒത്തു ചേർന്ന് നിരന്തരം ഒഴുകികൊണ്ടിരിക്കുമ്പോൾ നാം അതിനെ നദിയെന്നോ, പുഴയെന്നോ ഒക്കെ പറയുന്നു. നൂലുകൾ ഊടും പാവുമായി പരസ്പരം ചേർന്ന് നിൽകുമ്പോൾ നാമതിനെ വസ്ത്രമെന്ന് പറയുന്നു.

സങ്കല്പ – വികല്പ മന:

അതുപോലെതന്നെ ആഗ്രഹങ്ങളുടെയും, സങ്കല്പങ്ങളുടെയും നിരന്തര പ്രവാഹത്തെയാണ് നാം മനസ്സ് എന്ന് പറയുന്നത്.

എന്നാൽ ഈ മനസ്സ് എവിടെയാണ്? നമ്മുടെ ശരീരത്തിൽ അങ്ങനെ ഒരു അവയവം ഉണ്ടോ? ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ എവിടെയെന്ന് കൃത്യമായി പറയുവാനും സാധ്യമല്ല. പക്ഷെ നിത്യ ജീവിതത്തിൽ മനസ്സിലായി, മനസ്സ് വരുന്നില്ല, മനസ്സുരുകുന്നു, മനസ്സ് വെക്കണം, മനസ്സില്ല എന്നിങ്ങനെ മനസ്സിനെക്കുറിച്ച് നാം തലങ്ങും വിലങ്ങും വ്യവഹരിക്കാറുണ്ട്. ഒരർത്ഥത്തിൽ മനസ്സുള്ളതാണ്. മറ്റൊരർത്ഥത്തിൽ ഇല്ലാത്തതുമാണ്.

കൈ കൊണ്ട് പ്രവർത്തിക്കണമെങ്കിലും കാലുകൊണ്ട് നടക്കണമെങ്കിലും നാവുകൊണ്ട് സംസാരിക്കണമെങ്കിലും കരയണമെങ്കിലും ചിരിക്കണമെങ്കിലും മനസ്സിൽ അതിനനുസരിച്ചുള്ള ചിന്തകൾ ഉണ്ടാവേണ്ടതുണ്ട്. മുൻപ് സൂചിപ്പിച്ച പോലെ മനസ്സങ്ങനെയാണോ അങ്ങനെയാണ് മനുഷ്യൻ. മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി. മനസ്സ് ദുഷിച്ചാൽ മനുഷ്യനും. ഇതൊരു സാർവ്വലൗകീക നിയമമാണ്. മനസ്സിനെ ശുദ്ധീകരിക്കാനും ശാന്തമായി നിലനിർത്താനും ഒരു വ്യക്തിയെ സഹായിക്കുവാനും വഴികാട്ടുവാനും ഉതകുന്ന ഒരു ഭാരതീയ ദർശനശാസ്ത്രമാണ്  യോഗ.

കാലിക പ്രസക്തി

ലോകം വലിയ ഒരു ആത്മപരിശോധനയിലൂടെ കടന്നു പോവുകയാണ്. കൊറോണ രോഗം കുറച്ചൊന്നുമല്ല മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. അതിവേഗമാര്‍ന്ന ജീവിതപ്രവാഹത്തിന് ഒരു തടസ്സം വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥന്റെ ചില പരാമര്‍ശങ്ങള്‍ താങ്ങാനാവാതെ വീടുവിട്ട കഥ നാം പത്രത്തില്‍ വായിച്ചു. വളരെ അത്യന്താധുനിക രീതിയിലുള്ള പരിശീലനം ലഭിച്ച ആളാണ്, സാധാരണ വ്യക്തിയല്ല ഇതു ചെയ്തത്.

ഇതൊരൊറ്റപ്പെട്ട സംഭവമാണോ? അല്ല എന്നു കാണാം. എത്രയോ പേര്‍ ഇത്തരം പിരിമുറുക്കത്തിലാണ്. എന്തിന്? ലോകം മുഴുവനും ടെന്‍ഷനും സ്‌ട്രെസ്സുമാണ്. ഇതിന് ഉറക്കഗുളികയല്ലാതെ മറ്റു മരുന്നുണ്ടോ? കൃത്രിമ ഉറക്കം അതിനെ അല്പനേരത്തേക്ക് മാറ്റി നിറുത്തുക മാത്രമല്ലേ ചെയ്യുന്നത്? അതു ശാശ്വത പരിഹാരമാണോ? അല്ല എന്നുതന്നെ, ഉത്തരം.

ധൈര്യപൂര്‍വം സ്‌ട്രെസ്സിന്റെ ഉറവിടം തേടുകയും അതിനെ അവിടെ വെച്ച് നേരിടുകയുമാണ് വേണ്ടത്. അങ്ങിനെ തേടിച്ചെന്നാല്‍ നമ്മള്‍ സ്വന്തം മനസ്സിന്റെ മുന്നിലാണ് എത്തിപ്പെടുക. അതിലുണ്ടാകുന്ന കുഴപ്പമാണ് എല്ലാറ്റിനും കാരണം.

മനസ്സിലുണ്ടാകുന്ന ഈ അസ്വസ്ഥതയെ ശ്രീരാമന്റെ ഗുരുവായിരുന്ന വസിഷ്ഠന്‍ (യോഗവാസിഷ്ഠം) വിളിച്ചത് ആധി എന്നാണ്. ‘ അവന് ആധി പിടിച്ചു പോയി ‘ എന്നു പണ്ടത്തെ മുത്തശ്ശിമാര്‍ പറയും. മനസ്സു ക്ഷീണിച്ചു പോയി എന്നര്‍ഥം. ഈ ആധി, പചന വ്യൂഹം, രക്തചക്രമണം, നാഡീവ്യൂഹം മുതലായവയെ ബാധിക്കും. അതായത് പ്രാണശക്തിയെ, അതിന്റെ പ്രവാഹത്തെ ബാധിക്കും. അത് ക്രമത്തില്‍ ശരീരത്തെയും ബാധിക്കും. അപ്പോള്‍ അതിനെ വ്യാധി എന്നു വിളിക്കും. ആധിയുടെ ഫലം തന്നെ വ്യാധി.

ആധി, വ്യാധിയാവാന്‍ ഒരിടവേളയുണ്ടാകും, ആവര്‍ത്തിച്ചവരുന്ന ആധി പ്രാണനെ ബാധിച്ച് ആ അസന്തുലിത പ്രാണന്റെ പ്രവര്‍ത്തനം ശരീരത്തില്‍ പ്രതിഫലിക്കാനെടുക്കുന്ന സമയം. ശരീരത്തില്‍ പ്രതിഫലിച്ചാല്‍ വ്യാധിയായി. ഇവയാണ് സൈക്കോ സോമാറ്റിക് രോഗങ്ങള്‍.

പ്രമേഹവും കാന്‍സറുമൊക്കെ ഇത്തരമാണ്. ഇവ പകരുന്ന രോഗമല്ല, എന്നാല്‍ പടരും. ഭീതി പരത്തും. ഇവ മാറ്റാന്‍ സ്വാഭാവികമായും മനസ്സിന്റെ അസ്വസ്ഥത മാറ്റുകയാണ് വേണ്ടത്. കഴിയുന്നത്ര ശരീരത്തെ ബാധിക്കുന്നതിന്റെ മുമ്പെ തന്നെ, പ്രാണനെ ബാധിക്കുന്ന സമയത്തു തന്നെ, മനസ്സിനെ ശാന്തമാക്കിയാല്‍ ആധി രോഗമാവാതിരിക്കും. ‘വളച്ചോളൂ, ഒടിക്കരുത് ‘ എന്നു പറയാറുണ്ട്. വളഞ്ഞത് നേരെയാക്കാം. ഒടിഞ്ഞാല്‍ പിന്നെ പ്രയാസമാണ്. ഒടിഞ്ഞ അവസ്ഥയാണ് രോഗം. പ്രാണന്റെ വിഷമാവസ്ഥ വളവാണ്. വളവുള്ള സമയത്ത് പ്രാണനെ നേരെയാക്കണം. അതായത് മനസ്സിനെ നേരെയാക്കിയെടുക്കണം. അതിന് ഏറ്റവും പറ്റിയ മാര്‍ഗം യോഗയാണ്.

Eg: gita by Krishna to arjuna )Vishada rogam

യോഗ പദ്ധതിയാണ് ‘മനഃ പ്രശമനത്തിന്‘ പറ്റിയ ഉപായമെന്ന് വസിഷ്ഠനും പതഞ്ജലിയും കണ്ടെത്തിയിരുന്നു. യോഗാസന പരിശീലനം സ്വാസ്ഥ്യത്തിന് ഏറെ ഗുണകരമാണ് എന്ന് അതു ശീലിച്ചവരെല്ലാം അറിയുന്നു. യമവും നിയമവും പ്രാണായാമവും ധ്യാനവുമൊക്കെ ഇതിനു സഹായകരമാണെന്ന് ആധുനിക ലോകം തിരിച്ചറിയുന്നു. യോഗയുടെ ജന്മനാടിനെക്കാള്‍ വിദേശികളാണ് ഇതില്‍ കൂടുതല്‍ തല്പരര്‍. ലോകത്തിലെ ആറിലൊരാള്‍ യോഗ ചെയ്യുന്നവരാണെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രം 20 മില്യന്‍ (1 മില്യന്‍ = 10 ലക്ഷം) ജനങ്ങള്‍ യോഗ ചെയ്യുന്നുണ്ട്. കൃത്യമായ ഫലം കാണാതെ പാശ്ചാത്യര്‍ ഒന്നും അംഗീകരിക്കില്ല. ഇതു സംബന്ധിച്ച് പല തരം ഗവേഷണങ്ങള്‍ ലോകത്തു നടക്കുന്നുണ്ട്. കഴിഞ്ഞിടത്തോളം ഫലം യോഗയ്ക്കനുകൂലമാണ്.

More than 1690 research articles in the year 2021 alone on the impact of Yoga in stress release has been published.

That’s why Yoga is called Chitha vrithikale norodh:

Anubhavichariyanam so it is called darshanam

ആധുനിക വൈദ്യശാസ്ത്രം ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പാര്‍ശ്വഫലങ്ങളുടെ പ്രശ്‌നവും, സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത തരം പണച്ചെലവും, ഒരിക്കല്‍ തുടങ്ങിയാല്‍ ‘life long medication’ ല്‍ കുടുങ്ങുന്ന അവസ്ഥയും ഒക്കെ ജനങ്ങളെ “alternative medicine” (ഇതര ചികിത്സാ പദ്ധതി) അന്വേ ഷിക്കാന്‍ പ്രേരിതരാക്കുന്നു.

പതഞ്ജലി മുനി തന്റെ യോഗദര്‍ശനത്തില്‍ സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്നു പറഞ്ഞു തരുന്നുണ്ട്.

‘മൈത്രീ കരുണാമുദിതോപേക്ഷാണാം
സുഖ ദു:ഖ പുണ്യാപുണ്യ വിഷയാണാം
ഭാവനാത: ചിത്തപ്രസാദനം.’

നാം പുറത്തു സഞ്ചരിക്കുമ്പോള്‍ സമൂഹത്തില്‍ നാലുതരം ആളുകളെ കാണും. സുഖമനുഭവിക്കുന്നവര്‍, ദു:ഖമനുഭവിക്കുന്നവര്‍, പുണ്യം ചെയ്യുന്നവര്‍, അപുണ്യം ചെയ്യുന്നവര്‍ അഥവാ പാപികള്‍. അവരോടുള്ള മനോഭാവം യഥാക്രമം മൈത്രി, കരുണാ, മുദിതം, ഉപേക്ഷ എന്നിങ്ങനെയായാല്‍ നമുക്കു ചിത്തപ്രസാദമുണ്ടാവും എന്നാണ് ഈ യോഗസൂത്രത്തിലൂടെ പതഞ്ജലി പറഞ്ഞു തരുന്നത്.

സുഖമനുഭവിക്കുന്നവരെ കാണുമ്പോള്‍ അവരോട് മൈത്രി, മിത്ര ഭാവം തോന്നണം. മത്സരമോ വിദ്വേഷമോ തോന്നരുത്. നാം റോഡിന്റെ ഓരം ചേര്‍ന്നു നടക്കുമ്പോള്‍ ഒരാള്‍ ഒരു വില കൂടിയ കാറില്‍ നമ്മുടെ അടുത്തുകൂടി മൂളിച്ചു പോയാല്‍ എന്തു തോന്നും? അപ്പോള്‍ ദ്വേഷബുദ്ധി വന്നാല്‍ അത് കാറുകാരനെ ബാധിക്കില്ല. നമ്മുടെ മനസ്സു കലങ്ങുകയും ചെയ്യും. നമ്മുടെ ചിത്തപ്രസാദം നഷ്ടപ്പെടും. കാറുകാരന്‍ തന്റെ സ്‌നേഹിതനാണ്, തന്നെ കാണാത്തതിനാല്‍ നിര്‍ത്താത്തതാണ് എന്നു ചിന്തിച്ചാല്‍ ആ സംഭവം നമ്മുടെ മനസ്സിനെ ബാധിക്കില്ല.

ദുഃഖിക്കുന്നവരെ കണ്ടാല്‍ എന്താവണം നമ്മുടെ പ്രതികരണം?. പതഞ്ജലി പറയുന്നത് അവരോടു കരുണ തോന്നണമെന്നാണ്. സാധിക്കുമെങ്കില്‍ സഹായിക്കുക. ഇല്ലെങ്കില്‍ ഉള്ളാലെ സഹതപിക്കുക. അത് നമ്മുടെ മനസ്സിനെയാണ് ശുദ്ധീകരിക്കുക.

പുണ്യമായ കര്‍മ്മങ്ങള്‍ ആരു ചെയ്യുന്നതുകണ്ടാലും സന്തോഷിക്കുക. പലപ്പോഴും ചെയ്യുന്ന ആളുടെ സ്വഭാവം നോക്കി നമുക്കു രാഗദ്വേഷങ്ങള്‍ തോന്നും. അതു നമ്മുടെ മനസ്സിനു ഭാരമാവുകയും ചെയ്യും.

തിന്മ ചെയ്യുന്നതു കണ്ടാല്‍ അതിന് ഒരു തരത്തിലും കൂട്ടുനില്‍ക്കരുത്. പ്രതികരിക്കുന്നത് നമ്മുടെ കഴിവിനപ്പുറമാണെങ്കില്‍ ഉപേക്ഷാഭാവത്തിലിരിക്കുക. നമ്മുടെ മനസ്സിന്റെ പ്രസന്നത നഷ്ടപ്പെടാതിരിക്കും.

എല്ലാറ്റിനെയും മതപരമായോ രാഷ്ട്രീയമായോ മാത്രം കാണുന്ന തരത്തില്‍ മനസ്സു ചെറുതാകുന്നതു നാം ചുറ്റുപാടും കാണുന്നുണ്ട്.

മതപരതയ്ക്കു (religion) മേലെ, രാജനീതിക്കു മേലെ ശുദ്ധമായ ആത്മീയത (spirituality) വിരിഞ്ഞു നില്ക്കണം. മതപരത ഒട്ടുമില്ലാത്ത, ശുദ്ധമായ ആത്മീയത മാത്രമുള്ള യോഗയെപ്പോലും മതപരമായി മുദ്രകുത്തി അതില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണത ഗുണകരമല്ല.

Conclusion

മനുഷ്യന്റെ പരിണാമത്തെ ബോധപൂര്‍വമായി ത്വരിതപ്പെടുത്തലാണ് വിവേകാനന്ദ സ്വാമികള്‍ക്ക് യോഗം. ജീവിതം തന്നെ യോഗമാണെന്ന് അരവിന്ദ മഹര്‍ഷി പറയുമ്പോള്‍, നല്ലവനാവുക, നല്ലതു ചെയ്യുക (be good, do good)  എന്നതാണ് യോഗമെന്ന് സ്വാമി ശിവാനന്ദന്‍ പറയുന്നു. ചിന്തയും വാക്കും കര്‍മവും തമ്മിലുള്ള സമഞ്ജസമായ ചേര്‍ച്ചയാണ് യോഗമെന്ന് സത്യാനന്ദ സ്വാമികള്‍ പറഞ്ഞുവെച്ചു. യോഗമെന്നാല്‍ അത്ഭുത പ്രവൃത്തികള്‍ കാട്ടലാണ്, അഭ്യാസ പ്രദര്‍ശനമാണ് എന്നും മറ്റുമുള്ള സിദ്ധാന്തങ്ങളും പ്രചരിച്ചു വരുന്നത് ഇവിടെ മറക്കുന്നില്ല. എന്നാല്‍ മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കാനുള്ള സാമര്‍ത്ഥ്യം യോഗ പദ്ധതിക്കുണ്ടെന്നു മാത്രം ഇവിടെ പറഞ്ഞുവെക്കാം. ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവും ഒക്കെയായ മാനങ്ങള്‍ യോഗയ്ക്കുണ്ട്. ലോകാരോഗ്യ സംഘടനയും ഇത്തരമൊരു സമഗ്ര ആരോഗ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ജീവിത വിജയത്തിന്റെ പരമരഹസ്യമായ ‘യോഗ: കര്‍മ്മസു കൗശലം’ എന്ന മഹാമന്ത്രം ഉപദേശിച്ച ശ്രീകൃഷ്ണന്‍ പ്രായോഗിക ബുദ്ധിയുടെ പരമാചാര്യനായിരുന്നുവെന്നോര്‍ക്കുക. (ആ ‘കൗശലം’ എന്ന പദത്തിന്, സാമര്‍ത്ഥ്യം, പ്രാഗല്ഭ്യം എന്നൊക്കെക്കൂടി അര്‍ത്ഥതലങ്ങളുണ്ടെന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ വിസ്മരിക്കാതിരിക്കട്ടെ. “Yoga is skill in action’ എന്നാണ് ഡോ.രാധാകൃഷ്ണന്റെ വ്യാഖ്യാനം. മേദിനീകോശകാരനും മേല്‍ സൂചിപ്പിച്ച അര്‍ത്ഥം അംഗീകരിക്കുന്നുണ്ട്.)

‘ശരാശരിക്കാരും അനുയായികളും’ ആകാതെ തന്നെ, ഉന്നത ശീര്‍ഷന്മാരായി, ഉത്തുംഗ പ്രതിഭന്മാരായി അവര്‍ ജീവിത വിജയം നേടട്ടെ.

Published by Vishnu S. Warrier