राष्ट्रीय शिक्षा नीति 2020: उदीयमान विश्वगुरू भारत

आँठवीं शताब्दी ईस्वी तक वैश्विक सभ्यता मूल्यपरक, सांस्कृतिक व नैतिक शिक्षा हेतु भारत पर निर्भर थी। उस समय के विश्व प्रसिद्ध शिक्षा केन्द्र जैसे गांधार, उज्जैन, नालंदा, तक्षशिला, विक्रमशिला और काँची सार्वभौमिक संस्कृति के पोषक थे। विदेशी मूल से संबंधित विभाजनकारी शक्तियों ने सदैव सनातनी धर्म संस्कृति को विभाजित करने एवं पश्चिमी संस्कृति को लागू कराने का पुरजोर प्रयास किया। इसका प्रमुख आधार मैकाले द्वारा रचित शिक्षा प्रणाली थी। भारतीय शिक्षा प्रणाली में व्यक्ति के समग्र विकास की संभावना विद्यमान है क्योंकि भारतीय शिक्षा दृष्टि का उद्देश्य परिवार, समाज व राष्ट्र का सामंजस्यपूर्ण रूप से एकीकरण और पोषण करना है किन्तु मैकाले की शिक्षा पद्धति भारतीय दृष्टिकोण के विपरीत ब्रिटिश साम्राज्यवाद के हितों में पश्चिमी सभ्यता के खोखले ताने-बाने को सुरक्षित रखने के उद्देश्य से तैयार की गई थी। ब्रिटिश शिक्षा प्रणाली औपनिवेशिक भारत में राजनीतिक और बौद्धिक दासता को बढ़ावा देने में सहायक रही। भारतीय जनमानस ने सदैव भारतीय सांस्कृतिक परंपराओं के तात्विक दृष्टिकोण को बनाए रखा। उसी अमूल्य धरोहर ने हमारे मनीषियों को सांस्कृतिक, शैक्षिक तथा राजनीतिक स्वतंत्रता से जुड़े समग्र रचनात्मक कार्यक्रमों की व्यापक योजना तैयार करने के लिए प्रेरित किया जिसके कारण आज हमारे सांस्कृतिक नायकों के यशस्वी प्रयास को फलीभूत होते हुए विश्व देख रहा है। स्वतंत्रता के पश्चात जो पराजय का भाव शिक्षा के क्षेत्र में देखने को मिला वह भाव समस्त भारतवासियों के लिए अप्रत्याशित था क्योंकि लार्ड मैकाले द्वारा योजनाबद्ध की गई शिक्षा प्रणाली के ढाँचे से एक बड़ा बौद्धिक वर्ग उबर नहीं सका। उस विफलता ने पूरे बुनियादी ढाँचे को प्रभावित किया क्योंकि शिक्षा के कारण ही हम राष्ट्र निर्माण की आधारशिला को संबल प्रदान कर सकते हैं। हमारे देश में वर्तमान पाठ्यक्रम और योजनाएँ साढ़े तीन दशक पहले की शिक्षा नीति पर आधारित है। यह व्यक्ति की रचनात्मक सोच तथा अनुसंधान कौशल की गुणवत्ता को प्रभावित करती रही है क्योंकि सृजन शक्ति का मूल स्रोत हमारा भारतीय दर्शन है। आज ध्येय के अनुरूप भारतीय शिक्षा पद्धति की अवधारणा को पुनः संशोधित करने एवं अनुसंधान वृत्ति के गुण को संवर्धित करने की महती आवश्यकता है। भारत सरकार द्वारा घोषित राष्ट्रीय शिक्षा नीति (2020) में भारतीय दर्शन के मूल्यों और विशिष्टता के अनुरूप सम्मिलित किया गया है। वर्तमान शिक्षण पद्धति की संरचना में बदलाव करते हुए 5+3+3+4 को सम्मिलित किया गया है। परिणामस्वरूप प्राथमिक कक्षाओं को शामिल करके नया संकुल (cluster) बनाया जाएगा जिससे मौजूदा स्कूली पाठ्यक्रमों के अतिरिक्त नवीन मानक तैयार हो सकेगा। इस प्रकार तीन वर्ष की उम्र से शिशु औपचारिक शिक्षा प्रणाली का अंग बन जाएगा। यह शिक्षा प्रणाली का प्रथम चरण है। यह शिक्षा नीति वास्तविक शिक्षा की शुरुआत से पहले नींव की अवस्था के रूप में 3 से 8 वर्ष की अवधि का आकलन करती है। इस अवधि के दौरान खेल के माध्यम से शारीरिक व मानसिक विकास, स्वच्छता, व्यावहारिक ज्ञान एवं सहयोग भाव जैसे मूल्यों का प्रभावी शिक्षण प्रदान किया जाना है। नीति का उद्देश्य जीवन जीने की शिक्षा प्रदान करना है, शिक्षा और जीवन के बीच की कड़ी को सुदृढ़ करना है। प्रथम चरण: मातृभाषा की भूमिका मातृभाषा की भूमिका के दृष्टिकोण से द्वितीय स्तर 3री से 5वीं कक्षा प्रारंभिक चरण है। यहाँ खेल एवं अन्य गतिविधियों के माध्यम से सीखने पर अर्थात व्यावहारिक ज्ञान पर बल दिया गया है। लिखने-पढ़ने तथा गणित जैसे विषयों के साथ मानसिक विकास को महत्व दिया गया है। किसी भी छात्र के बौद्धिक, भावनात्मक और आध्यात्मिक विकास के लिए मातृभाषा की भूमिका अत्यंत महत्वपूर्ण है। माँ की भाषा मातृभाषा बन जाती है क्योंकि यह वह भाषा है जो छात्र के पालन-पोषण के समय सुनने को मिलती है, जो बच्चे के मानसिक और शारीरिक विकास के लिए शक्ति का स्रोत भी है। मातृभाषा के माध्यम से किसी भी छात्र की दृष्टि, भावना, रचनात्मकता, विश्लेषण क्षमता, प्रतिक्रिया और परिपक्वता को बढ़ाना तथा पोषित करना संभव है। केवल मातृभाषा ही ज्ञान की अनुभूति करा सकती है अर्थात ज्ञान को एक अनुभव बना सकती है इसलिए यह नीति निर्धारित करती है कि पाँचवीं कक्षा तक की शिक्षा मातृभाषा में होनी चाहिए। व्यावसायिक शिक्षा व्यावसायिक शिक्षा को कक्षा 6 से 8 (माध्यमिक चरण) में शामिल किया गया है। विषय विशेषज्ञों द्वारा छात्रों को विषय की स्पष्ट समझ देने के लिए और अध्ययन के साथ कार्यानुभव (internship) के माध्यम से प्राथमिक शिक्षा के साथ ज्ञान और काम को एकीकृत किया जाएगा। समय के साथ शिक्षा को केवल परीक्षा के माध्यम से जीवन की जीवनदायिनी बनने से स्थानांतरित कर दिया गया है। जिज्ञासा, भावना और तार्किक क्षमता का विकास जिज्ञासा, भावना एवं विषयों को जानकर समझने की क्षमता का होना ज्ञान को प्राप्त करने का मुख्य साधन माना गया है। इस कारण छात्र अपने मन के भीतर की रचनात्मकता को आकार दे सकता है। इसलिए ऐसे पाठ्यक्रम की परिकल्पना कक्षा 9 से 12 में की गई है। यह अवधि किसी भी छात्र के लिए अपनी रुचि को आकार देने और गहराई के साथ अध्ययन तथा जीवन उद्देश्य को गति देने में सक्षम बनाती है। प्रतिमान विस्थापन वर्णित वर्तमान शिक्षा संरचना के विपरीत, राष्ट्रीय शिक्षा नीति का उद्देश्य औपचारिक शिक्षा के तहत 3 से 18 वर्ष के छात्रों को समूह में लाना है। नीति का लक्ष्य वर्ष 2030 तक सभी वंचित छात्रों को स्कूल तक पहुँचाना है। साथ ही शिक्षा क्षेत्र में उत्थान हेतु GDP के 6% हिस्से के आवंटन की बात कही गई है, जोकि सर्वाधिक स्वागत योग्य है क्योंकि शिक्षा राष्ट्र निर्माण की आधारशिला है। वर्तमान सदी में अध्ययन, अनुसंधान को गति देने की आवश्यकता के अनुरूप सामाजिक विकास के स्तर को बढ़ावा देने के उद्देश्य से आँगनवाड़ी से लेकर उच्च शिक्षा तक सभी के लिए समान अवसर सुनिश्चित करना है ताकि शिक्षा नीति गुणवत्तापूर्ण शिक्षा प्रदान करते हुए भारत को वास्तविक गौरव और उत्कृष्टता सहित पुनः स्थापित कर सकें। किसी भी राष्ट्र के निवासियों के भविष्य का निर्धारण करने में शिक्षा और शासन की भूमिका महत्वपूर्ण होती है। शासकों को देश के भविष्यकालीन विकास प्रतिमानों के बारे में आश्वस्त होना चाहिए कि भावी पीढ़ी को कैसे आकार दिया जाना है। उस अर्थ में भारत की राष्ट्रीय शिक्षा नीति वैज्ञानिक ढंग से सक्षम एवं जागरूक तथा समर्थ युवा पीढ़ी का विकास करेगी जो न्याय-सार्थकता एवं तात्विक दृष्टि को बनाए रखेगी। नीति में रोजगार सृजक

മനുസ്‌മൃതിയുടെ കാലികപ്രസക്തി

ഭാരതീയ സംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബം ആകുന്നു. കുടുംബത്തില്‍ സ്ത്രീക്കു മുഖ്യമായ സ്ഥാനം എപ്പോഴും നല്‍കിയിരുന്നു. അതുപോലെ തന്നെ ആര്‍ഷഭാരത സംസ്കാരപ്രകാരം സ്ത്രീ ഒരിക്കലും പുരുഷന് സമം അല്ല. പിന്നെയോ? എപ്പൊഴും ഒരു പടി മുകളിൽ തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എന്തിലും ശക്തയാണ്; കായിക ബലത്തിൽ ഒഴിച്ച്. ആ കായിക ബലമോ? അത് എല്ലാ ശത്രുക്കളിൽ നിന്നും സ്ത്രീയേയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഉള്ളതും ആണ്. സ്ത്രീ സംരക്ഷണം എന്നും പുരുഷനില്‍ നിക്ഷിപ്തം ആണ്. എന്നാൽ ഇന്ന് സംഭവിക്കുന്നത് അതാണോ? ഇരുൾ വീണുകഴിഞ്ഞാൽ ഇന്ന് എന്തിനു ഏറെപ്പറയണം നമ്മുടെ പ്രബുദ്ധകേരളത്തിൽപ്പോലും സ്ത്രീ – പുരുഷ സമത്വത്തിന്‍റെ അല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ താളം തെറ്റുന്നതു നമുക്കു കാണാം. ദിനംപ്രതി കാഠിന്യമേറികൊണ്ടിരിക്കുന്ന ഒരു ജീവിതമാണ്‌ ഇന്നു നമ്മുടെസമൂഹം സ്ത്രീകള്‍ക്ക് സമ്മാനിക്കുന്നത്. ജിഷയും, സൗമ്യയും, നിർഭയയും, ഹത്രാസും, വാളയാറും എല്ലാം അതിനുള്ള തെളിവുകൾ മാത്രം. ഭാരതീയ സമൂഹത്തില്‍ സ്ത്രീ, മകൾ ആകുന്നു സഹോദരീ ആകുന്നു ഭാര്യ ആകുന്നു സർവോപരി അമ്മ ആകുന്നു ആയതിനാല്‍ സ്ത്രീയെ ഒരിക്കലും അനാഥയായി അലഞ്ഞു തിരിയാൻ ഇടവരുത്തരുത്. സ്ത്രീയുടെ സംരക്ഷണവും പരിപാലനവും എപ്പോഴും പുരുഷന്‍റെ കടമയും കർത്തവ്യവും ആകുന്നു. ഇതുതന്നെയാണു മനു താഴെപ്പറയുന്നവരികള്‍ കൊണ്ടു അര്‍ത്ഥമാക്കുന്നതും; “പിതാ രക്ഷതി കൌമാരെ ഭര്‍ത്താ രക്ഷതി യൌവ്വനെ പുത്രാ രക്ഷതി വാര്‍ദ്ധക്യ ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി” അതായത്, കൌമാരത്തില്‍ പിതാവും, യൗവ്വനത്തിൽ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ സംരക്ഷിക്കണം. സ്ത്രീ ഒരിക്കലും അനാഥയായിരിക്കന്‍ പാടില്ല. എന്നാല്‍ ഇന്നു വളരെയധികം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളും ഇവതന്നെ. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട വരികളാണ്; “ബാല്യേ പിതുർവശേ തിഷ്‌ടേത് പാണിഗ്രാഹാസ്യേ യൗവനേ പുത്രാണാം ഭർത്തരി നഭജേത് സ്ത്രീ സ്വാതന്ത്രതാം” അതായത്, ബാല്യത്തിൽ പിതാവിന്‍റെയും, യൗവ്വനത്തിൽഭർത്താവിന്‍റെയും, ഭർത്താവു മരിച്ചാൽ പുത്രന്മാരുടെയും സംരക്ഷണത്തിൽ വേണം സ്ത്രീ ജീവിക്കാൻ. അല്ലാതെ സ്ത്രീ ഒരിക്കലും അനാഥയായി ഒറ്റയ്ക്ക് ജീവിക്കുവാൻ ഇടവരുത്തരുത് . ഇപ്പറഞ്ഞവരില്ലെങ്കിൽ സപിണ്ഡരുടെ സംരക്ഷണയിൽ വസിക്കാം. ആരുമില്ലെങ്കിൽ രാജാവ് (ഇന്നത്തെ കാലഘട്ടത്തിൽ ഗവണ്മെന്‍റ്) അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യണം. കുടുംബപരിപാലനം പുരുഷന്‍റെ കര്‍ത്തവ്യം ആകുന്നു. സ്ത്രീക്കു ധര്‍മ്മങ്ങൾ വേറെയുണ്ട്. സ്ത്രീ സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ പുരുഷാര്‍ത്ഥങ്ങളില്‍, അര്‍ത്ഥകാമങ്ങൾനേടാന്‍ അവര്‍ക്കു സ്വതന്ത്ര്യം വേണംഎന്നേ പറയാറുളളു. ധർമ്മമോക്ഷങ്ങളെക്കുറിച്ചു സംസാരിക്കാറില്ല. അര്‍ത്ഥകാമങ്ങളില്‍ സ്ത്രീകൾ സ്വേച്ഛാചരിണികൾ  ആയാൽ  കുടുംബ ബന്ധങ്ങളുടയും, സമുദായം ശിഥിലമാകും. സമുദായത്തിന്‍റെയും, കുടുംബത്തിന്‍റെയും ക്ഷേമം കണക്കിലെടുത്തുകൊണ്ടാണ്  പൂർവ്വീകന്മാർ സ്ത്രീകൾക്ക് ഇങ്ങനെ ഒരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്‍റെ പേരിൽ പാശ്ചാത്യ ദേശങ്ങളിൽ (കുടുംബാന്തരീക്ഷത്തിൽ) നടമാടുന്ന വിള്ളലുകൾ ഈ നിയന്ത്രണത്തിന്‍റെ ആവശ്യകത വെളിവാക്കുന്നു. ഈ ഭൂമിയില്‍ സ്ത്രീകളുടെ സംരക്ഷണ ചുമതലഏല്‍പ്പിച്ചിരിക്കുന്നത് പുരുഷന്‍റെ കൈകളിലാണ്. എന്നാല്‍ സ്ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ട പുരുഷകരങ്ങള്‍ തന്നെ ഇന്നു അവരുടെ നാശത്തിനു കാരണമാകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്. കേരളത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങൾ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. എല്ലായിടത്തും സ്ത്രീ മാനസിക – സാമൂഹിക ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നു; പീഡനങ്ങള്‍ക്ക് ഇരയാകുന്നു. ഇത് പുരുഷ ലോകത്തിനു തന്നെ അപമാനമാണ്. ആയതിനാൽ സ്ത്രീ സംരക്ഷണം തങ്ങളുടെ കടമാണ് എന്ന സത്യം പുരുഷ ലോകം മനസ്സിലാക്കി, അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്ത്രീകൾ അവരുടെയും.

INDIA ASCENDS TO THE STATUS OF VISHWA GURU

World civilization may have relied on India for cultural education until about the eighth century AD. The world-renowned educational universities of the time, such as Gandhara, Ujjain, Nalanda, Takshashila, Vikramshila and Kanchi, were the cradles of universal culture. However, foreign powers often sought to overthrow the Sanatana Dharma culture and impose Western culture. The most important of these is the Macaulay education system. The Indian education system is conducive to the holistic development of an individual. At the same time, it was aimed at harmoniously integrating and nurturing the family, society, nation and the universe. But Macaulay’s method of education, on the contrary, was aimed at the Indian citizen in the interests of British imperialism and in securing the fabric of Western civilization. The British education system was instrumental in promoting political and intellectual slavery in colonial India while the masses sustained the strength of Indian cultural traditions. That is what motivated our cultural heroes Swami Vivekananda, Lokmanya Tilak, Mahayogi Aravind and Father of the Nation Mahatmaji to formulate a comprehensive national education plan along with other constructive programs associated with freedom struggle. But the reprehensible failure in formulating a Bhartiya Model of education needs close. This is because India has not been able to break out of the framework of the education plan designed and implemented by Lord Macaulay. That failure affected the entire infrastructure, as education was the cornerstone of nation-building. The current curriculum and plans in our country are based on the national education policy of three and a half decades ago. But time has shown that we have failed to carry forward generations in line with our Bhartiya goals of education. It is in this context that the concept of national education becomes relevant. The main function of Indian education was that, it nurtures and sustains constructive thinking and research skills of an individual and at the same time it serves as the cornerstone of nation building. Though, today it is not possible to revise Indian philosophies of education as they did in ancient times, the National Education Policy (2020) announced by the Government of India, recognizing the uniqueness of Indian philosophy and incorporating Indian values ​​to the fullest extent is the need of the hour. Early childhood education In this way, the existing 10 + 2 structure will be removed and replaced with a new structure of 5 + 3 + 3 + 4. As a result, a new cluster will be formed by including preschool classes that are outside the existing school curriculum with first and second standard. Thus, from the age of three, a child becomes part of the formal education system. This is the first stage of the formal education system. The policy assesses the period from 3 to 8 years as the foundation stage before the start of actual education. During this period, values ​​such as learning through play, good behavior, personal hygiene, and cooperation are emphasized. This ensures the proper growth and development of a child’s intellect. In doing so, the policy aims to strengthen the link between education and life. Preparatory Stage: Role of mother tongue The second stage is the preparatory stage from 3rd to 5th class. Here the emphasis is on learning through games and activities. Special emphasis is placed on writing, reading and mathematics. Similarly, the policy stipulates that education should be in the mother tongue till the fifth standard. The role of the mother tongue is very important for the intellectual, emotional and spiritual development of a child. Mother tongue becomes mother tongue not because it is the language that the child’s mother speak, rather, it is a source of strength for the child’s mental and physical development as a mother. Through the mother tongue, it is possible to foster and nurture the vision, emotions, creativity, analysis and reactions of any child to the maximum. Moreover, only the mother tongue can make knowledge an experience. That is why the policy stipulates that education up to the fifth standard should be in the mother tongue. Vocational Education Vocational education, as envisioned by Gandhiji, is included in classes 6 to 8 (middle stage). During this period learning is made possible by teachers who are proficient in each subject. Thus, in order to give students a clearer understanding of the subject matter, and to integrate knowledge and action with elementary education through an internship that is defined along with the study. It has been recognized that over time, education has shifted from being a practice for exams to being the lifeblood of life. Sense of questioning and the intellect of inquiry The means to acquire any kind of knowledge is the sense of questioning and the intellect of inquiry. The curriculum incorporating this is envisaged in the fourth phase, classes 9 to 12. This period gives a student the opportunity to choose and study a subject of his choice. This gives each group the opportunity to use their creativity to find space for growth and development. It enables in-depth study, the ability to think critically and pay more attention to the purpose of life. Paradigm shift In contrast to the existing education structure as described above, the new National Education Policy aims to bring the children within the age group of 3 to 18-year olds under formal education and thereby universalize it. The policy aims to eliminate school dropouts by 2030. At the same time, it is to be welcomed that 6 per cent of GDP will be earmarked for the upliftment of the education sector in the long run as knowledge is a necessity of nation building. The uniqueness of this century is the vision that emphasizes study, research and discovery at all times. Aware of this, the policy aims to ensure equal opportunities for all, from Anganwadi to higher education, regardless of social or economic differences. Similarly, the education policy envisages bringing Bharat back to its real glory and excellence by providing quality education at a reasonable cost and thereby returning her to the status

ദേശീയ വിദ്യാഭ്യാസ നയം, 2020: വിശ്വഗുരു പദവിയിലേക്കുയരുന്ന ഭാരതം

ലോകനാഗരികത സമുന്നത സാംസ്കാരിക വിദ്യാഭ്യാസത്തിനുവേണ്ടി ഏകദേശം AD എട്ടാം നൂറ്റാണ്ടു വരെ ഭാരതത്തെ ആശ്രയിച്ചിരുന്നതായിക്കാണാം. ഗാന്ധാരം, ഉജ്ജയിനി, നളന്ദ, തക്ഷശില, വിക്രമശില, കാഞ്ചി, തുടങ്ങിയ അക്കാലത്തെ വിശ്വപ്രസിദ്ധമായ വിദ്യാഭ്യാസ സർവ്വകലാശാലകൾ സാർവലൗകീക സംസ്കാരത്തിന്‍റെ കളിത്തൊട്ടിലുകളായിരുന്നു. എന്നാല്‍ സനാതന ധര്‍മ്മ സംസ്കാരത്തെ സമൂലം നശിപ്പിച്ച് പാശ്ചാത്യ സംസ്കാരത്തെ അടിച്ചേല്‍പ്പിക്കുവാന്‍ വൈദേശിക ശക്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രധാനമാണ് മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായരീതി. ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ഒരു വ്യക്തിയുടെ സർവ്വതോൻമുഖമായ വികാസപൂർണ്ണതക്ക് ഉതകുന്നതാകുന്നു. അതോടൊപ്പം കുടുംബം, സമൂഹം, രാഷ്ട്രം, വിശ്വം, എന്നീ ക്രമത്തിൽ സമഞ്ജസമായി സമന്വയിപ്പിച്ച് വളർത്തുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. എന്നാൽ മെക്കാളെ വിദ്യാഭ്യാസരീതി ഇതിനെല്ലാം വിരുദ്ധമായി ഭാരതീയ പൗരനെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ താത്പര്യങ്ങൾക്കും പാശ്ചാത്യ നാഗരികതയുടെ ഊടും പാവും ഉറപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ബ്രിട്ടീഷ് അധിനിവേശം കേവലം രാഷ്ട്രീയാത്മകം മാത്രമല്ല, ബൗദ്ധികവും സാംസ്കാരികവുമായ അടിമത്തം അടിച്ചേല്‍പ്പിക്കലുമായിരുന്നു. അതുതന്നെയാണ് സ്വാതന്ത്ര്യ സമരത്തോടൊപ്പം ഒരു സമഗ്ര ദേശീയ വിദ്യാഭ്യാസപദ്ധതിക്കും രൂപം നൽകാൻ നമ്മുടെ സാംസ്കാരിക നായകന്മാരായ സ്വാമി വിവേകാനന്ദനേയും ലോകമാന്യ തിലകനേയും  മഹായോഗി അരവിന്ദനേയും രാഷ്ട്രപിതാവ് മഹാത്മജിയേയുമെല്ലാം പ്രേരിപ്പിച്ച ഘടകവും. പക്ഷേ സ്വതന്ത്ര ഭാരതത്തിന്‍റെ ഏറ്റവും വലിയ പരാജയം വിദ്യാഭ്യാസരംഗത്തായിരുന്നു സംഭവിച്ചത്. എന്തെന്നാൽ മെക്കാളെ പ്രഭു രൂപകൽപ്പന ചെയ്തു നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും പുറത്തുചാടുവാന്‍ ഭാരതത്തിന് കഴിഞ്ഞില്ല. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്‍റെ അടിസ്ഥാനശില വിദ്യാഭ്യാസമായതുകൊണ്ട് ആ പരാജയം ഉപരിഘടനയെ മുഴുവന്‍ ബാധിച്ചു. മൂന്നര പതിറ്റാണ്ട് മുന്‍പത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്തെ ഇപ്പോഴുള്ള പാഠ്യരീതികളും പദ്ധതികളും. എന്നാല്‍ അതും നമ്മുടെ ഭാരതീയ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ളതായിരുന്നില്ല എന്നത് നാം തലമുറകളെ മുന്‍പോട്ടുനടത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. ഈ അവസരത്തിലാണ് ദേശീയ വിദ്യാഭ്യാസം എന്ന ആശയം കലിക പ്രസക്തമാവുന്നത്. വ്യക്തി നിര്‍മ്മാണാത്മകമായ ചിന്തകളേയും ഗവേഷണങ്ങളേയും പോഷിപ്പിക്കുകയും നിലനിര്‍ത്തുകയും അതോടൊപ്പം രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ ആധാരശിലയായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ്. ഭാരതീയ വിദ്യാഭ്യാസത്തിന്‍റെ മുഖ്യധര്‍മ്മം. എന്നാല്‍ പ്രാചീന കാലത്ത് നിലനിന്നിരുന്ന പോലെ ഭാരതീയ വിദ്യാഭ്യാസ ദര്‍ശനങ്ങളെ അതേപടി പുനരാവിഷ്ക്കരിക്കുവാന്‍ ഇന്ന് സാധ്യമല്ല. പക്ഷേ, ഭാരതീയ ദര്‍ശനങ്ങളുടെ വൈശിഷ്ഠ്യം അറിഞ്ഞുകൊണ്ടുതന്നെ, ഭാരതീയ മൂല്യങ്ങളെ പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട്  കാലികമായ കൂട്ടിച്ചേര്‍ക്കലുകളും നല്കി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം (2020) ഇന്നിന്‍റെ ആവശ്യകതയാണ്. കാരണം; ഒന്നാമതായി, നിലവിൽ ഉള്ള സ്കൂൾ പാഠ്യപദ്ധതിക്ക് പുറത്തുനിൽക്കുന്ന പ്രീ സ്കൂൾ ക്ലാസ്സുകളോടൊപ്പം ഒന്ന്, രണ്ട് ക്ലാസ്സുകൾ കൂടെ ഉൾപ്പെടുത്തുന്നതാണ് പുതിയ നയം. ഇത് വഴി, നിലവിലെ 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയില്‍ പുതിയ ഘടന  നിലവിൽ വരും. തന്മൂലം മൂന്നാം വയസ്സ് മുതൽ തന്നെ ഒരു കുട്ടി ഔദ്യോദിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഭാഗമാകുന്നു. യഥാർത്ഥ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുൻപുള്ള അടിത്തറ ഘട്ടം (ഫൌണ്ടേഷൻ സ്റ്റേജ്) ആയിട്ടാണ് ഈ 3 മുതൽ 8 വയസ്സ് വരെ ഉള്ള കാലഘട്ടത്തെ പ്രസ്തുത നയം വിലയിരുത്തിയിട്ടുള്ളത്. ഈ കാലഘട്ടത്തിൽ കളികളിലൂടെയുള്ള പഠനം, നല്ല പെരുമാറ്റം, വ്യക്തി ശുചിത്വം, സഹകരണം തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഇത് ഒരു കുട്ടിയുടെ ബുദ്ധിയുടെ ശരിയായ വളർച്ചയും വികാസവും ഉറപ്പു വരുത്തന്നു. അതുവഴി, വിദ്യാഭ്യാസവും ജീവിതവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പ്രസ്തുത നയം ലക്ഷ്യമിടുന്നു. മൂന്നുമുതൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രാരംഭ ഘട്ടം (preparatory stage) ആണ് രണ്ടാമതായി. ഇവിടെ കളികളിൽ നിന്നും മാറി പഠനത്തിന് വളരെ പ്രാധാന്യം നൽകുന്നു. എഴുത്ത്, വായന, ഗണിതം എന്നിവയ്ക്ക് പ്രത്യകം ഊന്നൽ നൽകുന്നു. അതുപോലെ തന്നെ, അഞ്ചാം ക്ലാസ് വരെ അധ്യയനം മാതൃഭാഷയിൽ ആവണം എന്നും പ്രസ്തുത നയം നിഷ്ക്കർഷിക്കുന്നു. ഒരു കുട്ടിയുടെ ബൗദ്ധികവും വൈകാരികവും ആത്മീയവുമായ വികാസത്തന് മാതൃഭാഷയുടെ പങ്ക് വളരെ വലുതാണ്. മാതൃഭാഷ മാതൃഭാഷയാകുന്നത് അത് അമ്മയുടെ ഭാഷയാകുന്നതുകൊണ്ടല്ല. മറിച്ച് അമ്മയെപ്പോലെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് പിന്നിലെ ശക്തിസ്രോതസ്സാവുന്നതുകൊണ്ടാണ്. ഏതൊരു കുട്ടിയുടേയും കാഴ്ചപ്പാടും, വികാരവിചാരങ്ങളും, സർഗ്ഗചിന്തകളും, വിശകലനങ്ങളും, പ്രതികരണങ്ങളുമെല്ലാം പരമാവധി വളര്‍ത്തുവാനും ഊട്ടിയുറപ്പിക്കുവാനും മാതൃഭാഷയിലൂടെ സാധ്യമാകും. മാത്രമല്ല അറിവ് അനുഭവമായിത്തീര്‍ക്കുവാന്‍ മാതൃഭാഷയ്ക്കേ കഴിയൂ. അതുകൊണ്ടുതന്നെയാണ് അഞ്ചാം ക്ലാസ് വരെയുള്ള അധ്യയനം മാതൃഭാഷയിൽ തന്നെയാവണം എന്ന് പ്രസ്തുത നയം നിഷ്ക്കർഷിക്കുന്നത്. മൂന്നാമതായി, ഗാന്ധിജി വിഭാവനം ചെയ്തതുപോലെയുള്ള തൊഴിലധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് 6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ (middle stage) ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഈ കാലഘട്ടത്തിൽ ഓരോ വിഷയത്തിലും പ്രാഗല്‍ഭ്യമുള്ള അദ്ധ്യാപകർ വഴി പഠനം സാദ്ധ്യമാക്കുന്നു. അതുവഴി വിദ്യാർത്ഥികൾക്ക് പ്രസ്തുത വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും, പഠനത്തോടൊപ്പം നിഷ്‌കർഷിക്കുന്ന ഇന്‍റേണ്‍ഷിപ്പ് വഴി അറിവും കര്‍മ്മവും പ്രാഥമികവിദ്യാഭ്യാസത്തോടൊപ്പം സംയോജിക്കപ്പെടുന്നു എന്നത് കലാകാലങ്ങളായി വിദ്യ, പരീക്ഷകള്‍ക്ക് കുറച്ചു ശരികള്‍ക്കും കുറേ തെറ്റുകള്‍ക്കും വേണ്ടിയുള്ള അഭ്യാസം എന്നതില്‍ നിന്നും മാറി, ജീവിതത്തിന്‍റെ പ്രാണവായുവാണെന്ന് തിരിച്ചറിയപ്പെടുന്നു. ഏതുതരത്തിലുള്ള അറിവും സമ്പാദിക്കാൻ ഉള്ള ഉപാധി ചോദ്യം ചെയ്യാനുള്ള വാസനയും അന്വേഷണ ബുദ്ധിയുമാണ്. ഇത് ഉൾക്കൊണ്ടുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് നാലാമത്തെ ഘട്ടമായ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഈ കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥിക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തു പഠിക്കുവാനുള്ള അവസരം നൽകുന്നു. ഇത് ഓരോ കൂട്ടിയിലുമുള്ള സര്‍ഗ്ഗശേഷി ഉപയോഗിച്ച് അവനവനുതന്നെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും ഉള്ള ഇടം കണ്ടെത്തുവാന്‍ അവസരം നല്കുന്നു. അതുവഴി ആഴത്തിലുള്ള പഠനം, വിമർശന ബുദ്ധിയോടെ ചിന്തിക്കുവാനുള്ള കഴിവ്, ജീവിത ലക്ഷ്യത്തിനു കൂടുതൽ ശ്രദ്ധ എന്നിവ സാദ്ധ്യമാക്കുന്നു. മേല്‍വിവരിച്ച പ്രകാരം നിലവിലെ വിദ്യാഭ്യാസ ഘടനയില്‍ നിന്നും വ്യത്യസ്തമായി, 3 മുതല്‍ 18 വയസ്സുവരെയുള്ളവരെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ കീഴില്‍ കൊണ്ടുവരുകയും അതുവഴി സര്‍വത്രികവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടുമുള്ളതാണ് പുതിയ ദേശീയ വിദ്യാഭ്യാസാനയം. വിദ്യാലയങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് 2030ഓട് കൂടെ പൂര്‍ണ്ണമായും ഇല്ലാതെയാക്കുവാന്‍ പ്രസ്തുത നയം ലക്ഷ്യം വെക്കുന്നു. അതോടൊപ്പം തന്നെ അറിവാണ് രാഷ്ട്രനിര്‍മ്മാണത്തിന്‍റെ അനിവാര്യതയെന്ന ദീര്‍ഘവീക്ഷണത്താല്‍ ജി‌ഡി‌പി യുടെ 6 ശതമാനം വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി മാറ്റിവെക്കും എന്നത് തികച്ചും സ്വാഗതാര്‍ഹം ആകുന്നു. പഠനത്തിനും ഗവേഷണത്തിനും കണ്ടെത്തലുകള്‍ക്കും പ്രധാന്യം കല്‍പ്പിക്കുന്ന കാഴ്ചപ്പാടാണ് ഈ നൂറ്റാണ്ടിന്‍റെ പ്രത്യേകത. ആ പ്രത്യേകതയെ അറിഞ്ഞുകൊണ്ടുതന്നെ അങ്കണവാടി മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ സാമൂഹിക, സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുവാന്‍ പ്രസ്തുത നയം ലക്ഷ്യമിടുന്നു. അതുപോലെ തന്നെ മിതമായ ചിലവില്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്കുക വഴി ഭരതത്തെ വീണ്ടും പഴയ പ്രൌഢിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും അതുവഴി ‘വിശ്വഗുരു’ എന്ന പദവിയിലേക്ക് തിരിച്ചെത്തിക്കുക എന്നതും പ്രസ്തുത വിദ്യാഭ്യാസനയത്തിലൂടെ വിഭാവനം ചെയ്യുന്നു. ഏതൊരു രാഷ്ട്രത്തിലേയും ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും അത് വഹിക്കുന്ന ഭരണാധികാരികളുടെ പങ്കും വളരെ നിര്‍ണ്ണായകമാണ്. നമ്മുടെ രാജ്യം എന്താണ് എന്നും, എങ്ങനെയാവണം എന്നും മാറി മാറി വരുന്ന ഭരണാധികാരികള്‍ക്ക് ബോധ്യം ഉണ്ടായിരിക്കണം. അത് വരും തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ നയങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും വേണം. അങ്ങനെ നോക്കുമ്പോള്‍ സത്യവും, നീതിയും, ധര്‍മ്മവും സംരക്ഷിക്കുന്ന ശാസ്ത്രബോധമുള്ള ഒരു യുവ തലമുറയെ വളര്‍ത്തികൊണ്ടുവരാന്‍ ഭാരതത്തിന്‍റെ പുതിയ ദേശീയനയത്തിലൂടെ സാദ്ധ്യമാകും. അതോടൊപ്പം തന്നെ പ്രസ്തുത നയം, നിലവിലുള്ള തൊഴിലന്വേഷകര്‍ക്ക് പകരം തൊഴില്‍ സ്രഷ്ടാക്കളെ സൃഷ്ടിക്കുകയെന്ന ഉള്‍ക്കാഴ്ചയുള്ളതാണ്. അതുവഴി വൈവിധ്യമാര്‍ന്നതും പരസ്പര ബന്ധിതവുമായ പഠന മേഖലകളിലൂടെ വിദ്യാര്‍ഥികള്‍ എന്തു പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവോ, എന്ത് ആയിത്തീരുവാന്‍ ആഗ്രഹിക്കുന്നുവോ അത് ഇതിലൂടെ സാധ്യമാവും. അങ്ങനെ, വിദ്യാഭ്യാസം ഉണ്ടായിട്ടും തനിക്കും രാഷ്ട്രത്തിനും പ്രയോജനമില്ലാതെ പോകുന്ന ഇന്നത്തെ ദുരവസ്ഥക്ക് (ദേശീയ ശരാശരിയിലും അധികമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്) മാറ്റം ഉണ്ടാകും. അങ്ങനെ 2030 ഓട് കൂടെ, എല്ലാ മേഖലകളിലും അറിവ് നല്കുക എന്നതിലൂടെ ഭാരതത്തിന് ‘വിശ്വഗുരു’ എന്ന പേര് വീണ്ടെടുക്കുവാനും ഭാരതത്തിന്‍റെ പ്രാണവായുവായി എന്നും ഊര്‍ജ്ജസ്വലരായി നിലനില്‍ക്കുന്ന ആരുടെ മുന്‍പിലും തലകുനിക്കാന്‍ ഇടവരാത്ത ‘യുവത’യുടെ നാടായി മാറ്റുവാനുള്ള ആദ്യ ചുവടുവെയ്പ്പായി കാലം കരുതിവെച്ച അനിവാര്യതയാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം. India ascends to the status of Vishwaguru

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകളും, പരിഹാര മാർഗ്ഗങ്ങളും

ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ് അങ്ങനെ ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായത്. പാശ്ചാത്യ ഭരണത്തിന് കുഴലൂതിക്കൊടുക്കുന്ന ശിപായികളെ സൃഷ്ട്ടിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലിഷ് ഭാഷാനൈപുണ്യം നേടല്‍, ഉന്നത സാങ്കേതിക പരിജ്ഞാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു എങ്കിലും മനോവികാസത്തിനും, സ്വഭാവ രൂപീകരണത്തിനും എതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന മന്നൂഭാവമാണ് പൊതുവേ വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍ സ്വഭാവ രൂപീകരണം ഭാരതീയ വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ഘടകമായിരുന്നു. പ്രാചീന ഭാരതത്തില്‍ വിദ്യാഭ്യാസം വീടുകളിൽ നിന്നാരംഭിച്ചിരുന്നു. അത് ഒരുവനിൽ  പരിവർത്തനം കൊണ്ടുവരുന്നു. ഇത് ഒരുവനെ അവന്‍റെ സങ്കുചിതമായ ബോധത്തില്‍ നിന്നും അവന്‍റെ മനസ്സിനെ വികസിപ്പിച്ച് സമഭാവനയിലധിഷ്ഠിതമായ ആരോഗ്യമുള്ള സമൂഹനിര്‍മ്മിതിയും സഹജാതരോടുള്ള കാരുണ്യവും പ്രകൃതിയോടുള്ള സഹവര്‍ത്ഥിത്വവും ഉറപ്പാക്കിക്കൊണ്ട് ഒരുവനെ വിശ്വപൌരത്വത്തിലേക്ക് ഉയര്‍ത്തുന്നു. സ്നേഹവും, സംസ്ക്കാരവും, വിനയവും, വിവേകബുദ്ധിയും, വൈകാരിക പക്വതയും ഉണ്ടെങ്കിലേ വിദ്യാഭ്യാസം പൂര്‍ണ്ണമായി എന്നു പറയാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസം എന്നത് ഉള്ളിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്ക്കാരമാണ്. അത് ജീവന്‍റെ യഥാര്‍ത്ഥ പ്രകൃതത്തെ പുറത്തേക്ക് ആവിഷ്‌ക്കരിക്കാൻ ഉതകുന്നതാവണം. ഉള്ളിലുള്ള കഴിവുകളെ പുറത്തേക്ക് കൊണ്ടുവരുക എന്നര്‍ത്ഥം വരുന്ന “എജുക്കാരെ” എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണല്ലോ “Education” എന്ന വാക്കുപോലും ഉത്ഭവിച്ചത്. ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരാൻ പ്രചോദനമാകുകയെന്നതാണ് വിദ്യാഭ്യാസം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഇന്ന് എല്ലാവരും വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലും പോകുന്നു എന്നല്ലാതെ അവരുടെ സ്വഭാവം നന്നാവണം എന്നു മാതാപിതാക്കൾ പോലും ആഗ്രഹിക്കുന്നില്ല. പഠിക്കണം, ഉയര്‍ന്ന ഉദ്യോഗം സാമ്പാദിക്കണം, പണം സാമ്പാദിക്കണം എന്നു മാത്രം ആണ് ബഹുഭൂരിപക്ഷത്തിന്‍റെയും ചിന്ത. ഇന്ന് വിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി മാറി. പുസ്തകം പഠിക്കുന്നത്തിലൂടെ തങ്ങളുടെ അറിവ് വര്‍ധിച്ചു എന്നു വിചാരിച്ചു അഹങ്കരിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും. ആയതിനാൽ ഇന്നത്തെ വിദ്യാഭ്യാസ രീതിയിലൂടെ പുറത്തുവരുന്ന ഒരാളിൽ, അവൻ പുസ്തകങ്ങളിലൂടെ ആവർത്തിച്ചു പഠിച്ച കാര്യങ്ങൾ അല്ലാതെ ഒന്നും അവശേഷിക്കുന്നില്ല എങ്കിൽ അത്തരം വിദ്യാഭ്യാസം ഉപരിപ്ലവമാണ് എന്നുവേണം കരുതുവാൻ. കേവലം പുറമെയുള്ള ഉരുവിടലും, അഭ്യാസങ്ങളും, താരതമ്യ പഠനങ്ങളും, നിരീക്ഷണ പരീക്ഷണങ്ങളും മനസ്സിനെ ഒരു പരിധിക്കപ്പുറത്തേക്ക് പാകപ്പെടുത്തിയെടുക്കുന്നില്ല എന്നത് തർക്കമറ്റ കാര്യം ആണ്. ആയതിനാൽ, ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങൾ കലർന്ന ഒരു സംവിധാനം ആണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു. നിഷേധാത്മകമായ ഈ വിദ്യാർജ്ജന പ്രക്രിയയോട് പുത്തൻ ജീവിതശൈലികൂടി ഒത്തുചേർന്നപ്പോൾ വിദ്യാഭ്യാസ രംഗത്തെ “കച്ചവടവത്ക്കരണം” വ്യാപകമായിത്തീർന്നു. മനോവികാസം എന്ന ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച വിദ്യാലയങ്ങളിലെ പുറത്തുവരുന്ന പുതിയ തലമുറയിൽ ദേശദ്രോഹപ്രവർത്തനങ്ങൾ കൂട്ടുന്നതിന്‍റെയും, തീവ്രവാദപ്രവർത്തനങ്ങൾ വ്യാപകമാവുന്നതിന്‍റെയും, സമൂഹത്തിൽ അഴിമതിയും, യുവാക്കളുടെ ഇടയിൽ ലഹരിയുടെ ഉപയോഗം വ്യാപകമാവുന്നതിന്‍റെയും, പ്രകൃതി ചൂഷണങ്ങൾ വ്യാപകമാവുന്നതിന്‍റെയും കാരണങ്ങൾ വേറെ തിരയേണ്ടതില്ല. ഈ അവസരത്തിലാണ് മനോവികാസതിലധിഷ്ഠിതമായി മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യാർജ്ജനത്തിൽ ഭാരതീയ രീതികളെപ്പറ്റിയുള്ള ചർച്ചകൾ കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിനുശേഷം നാം നമ്മുടെ തനതു ശൈലികളെയും, പാരമ്പര്യത്തെയും മറന്നുകൊണ്ട് പാശ്ചാത്യ ശൈലികളെ  അന്ധമായി അനുകരിക്കുകയും, ആ പൈതൃകത്തിന്‍റെ നല്ല വശങ്ങളായ കൃത്യനിഷ്ഠ, കാര്യക്ഷമത, ദേശസ്‌നേഹം, അച്ചടക്കം തുടങ്ങിയ കാര്യങ്ങളെ സാംശീകരിച്ചെടുക്കാത്തതുകൊണ്ടും നമ്മുടെ നാട്ടിൽ പുരോഗതിയുടെ കുദിച്ചുചാട്ടം നടക്കാതെ പോയി. ഭാരതീയ പൈതൃകം വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങൾ വളർത്തിയെടുക്കാനും, സ്വാംശീകരിച്ചെടുക്കുന്നതിനും സംഭവിച്ച നമ്മുടെ വീഴ്ച്ചകൾ നാം ഗൗരവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ആയതിനാൽ, സാങ്കേതിക പരിജ്ഞാനം, കൃത്യനിഷ്ഠ, കാര്യക്ഷമത, ദേശസ്‌നേഹം, അച്ചടക്കം എന്നിവയിലധിഷ്ഠിതമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങളും ശ്രദ്ധ, ബ്രഹ്മചര്യം, ഗുരുഭക്തി, ഈശ്വരവിശ്വാസം, മാതൃഭക്തി, പിതൃഭക്തി, പകൃതിസ്‌നേഹം തുടങ്ങിയ മനോവികാസപ്രക്രിയയുടേതായ തനതു ഭാരതീയ പൈതൃകവും ഒരുപോലെ സമന്വയിപ്പിച്ച് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ബദലായി ഒരു ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയെടുക്കാൻ നമ്മുടെ ഭരണകൂടത്തിന് എത്രയും വേഗം കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.