- All
- Blog
World civilization may have relied on India for cultural education until about the eighth century AD. The world-renowned educational universities of the time, such as Gandhara, Ujjain, Nalanda, Takshashila, Vikramshila and Kanchi, were the cradles of universal culture. However, foreign powers often sought to overthrow the Sanatana Dharma culture and impose Western culture. The most important of these is the Macaulay education system. The Indian education system is...
ലോകനാഗരികത സമുന്നത സാംസ്കാരിക വിദ്യാഭ്യാസത്തിനുവേണ്ടി ഏകദേശം AD എട്ടാം നൂറ്റാണ്ടു വരെ ഭാരതത്തെ ആശ്രയിച്ചിരുന്നതായിക്കാണാം. ഗാന്ധാരം, ഉജ്ജയിനി, നളന്ദ, തക്ഷശില, വിക്രമശില, കാഞ്ചി, തുടങ്ങിയ അക്കാലത്തെ വിശ്വപ്രസിദ്ധമായ വിദ്യാഭ്യാസ സർവ്വകലാശാലകൾ സാർവലൗകീക സംസ്കാരത്തിന്‍റെ കളിത്തൊട്ടിലുകളായിരുന്നു. എന്നാല്‍ സനാതന ധര്‍മ്മ സംസ്കാരത്തെ സമൂലം നശിപ്പിച്ച് പാശ്ചാത്യ സംസ്കാരത്തെ അടിച്ചേല്‍പ്പിക്കുവാന്‍ വൈദേശിക ശക്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രധാനമാണ് മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായരീതി. ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ഒരു വ്യക്തിയുടെ സർവ്വതോൻമുഖമായ വികാസപൂർണ്ണതക്ക് ഉതകുന്നതാകുന്നു. അതോടൊപ്പം കുടുംബം, സമൂഹം, രാഷ്ട്രം, വിശ്വം, എന്നീ ക്രമത്തിൽ സമഞ്ജസമായി സമന്വയിപ്പിച്ച് വളർത്തുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. എന്നാൽ മെക്കാളെ വിദ്യാഭ്യാസരീതി ഇതിനെല്ലാം വിരുദ്ധമായി ഭാരതീയ...
ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ് അങ്ങനെ ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായത്. പാശ്ചാത്യ ഭരണത്തിന് കുഴലൂതിക്കൊടുക്കുന്ന ശിപായികളെ സൃഷ്ട്ടിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലിഷ് ഭാഷാനൈപുണ്യം നേടല്‍, ഉന്നത സാങ്കേതിക പരിജ്ഞാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു എങ്കിലും മനോവികാസത്തിനും, സ്വഭാവ രൂപീകരണത്തിനും എതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന മന്നൂഭാവമാണ് പൊതുവേ വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍ സ്വഭാവ രൂപീകരണം ഭാരതീയ വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ഘടകമായിരുന്നു. പ്രാചീന ഭാരതത്തില്‍ വിദ്യാഭ്യാസം വീടുകളിൽ...